Crime and Criminal Tracking Network & Systems

CCTNS is a Mission Mode Project (MMP) under the National e-Governance Plan of Govt. of India. CCTNS aims at creating a comprehensive and integrated system for enhancing the efficiency and effectiveness of policing through adopting of principle of e-Governance and creation of a nationwide networking infrastructure

Home

ക്രൈം ആന്‍ഡ്‌ ക്രിമിനല്‍ ട്രാക്കിംഗ് ആന്‍ഡ്‌ നെറ്റ്‍വര്‍ക്ക് സിസ്റ്റം പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ സി സി റ്റി എന്‍ എസിന് തുടക്കം കുറിച്ചപ്പോള്‍

തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ സി സി റ്റി എന്‍ എസിന് തുടക്കം കുറിച്ചപ്പോള്‍

ക്രൈം ആന്‍ഡ്‌ ക്രിമിനല്‍ ട്രാക്കിംഗ് ആന്‍ഡ്‌ നെറ്റ്‍വര്‍ക്ക് സിസ്റ്റം(CCTNS) കേരളത്തില്‍ 2014 ഫെബ്രുവരി 16 നു പ്രവര്‍ത്തനം ആരംഭിച്ചു. മലപ്പുറം ജില്ലയിലാണ് ഇതിന് തുടക്കംകുറിച്ചത്. ഇന്ത്യയില്‍ കേരളത്തിലാണ് ആദ്യമായി ഈ പദ്ധതി ആരംഭിക്കുന്നത്. രാജ്യത്തെ 14000 പോലീസ് സ്റ്റേഷനുകളെയും ബന്ധപ്പെട്ട 6000 ഓഫീസുകളെയും വകുപ്പുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. ക്രൈം ആന്‍ഡ്‌ ക്രിമിനല്‍ ട്രാക്കിംഗ് ആന്‍ഡ്‌ നെറ്റ്‍വര്‍ക്ക്  സിസ്റ്റത്തിലൂടെ ഓണ്‍ലൈനായി എഫ്.ഐ.ആര്‍. തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമെന്ന സ്ഥാനം ഇതോടെ കേരളം കൈവരിച്ചിരിക്കുകയാണ്.


കേന്ദ്ര സര്‍ക്കാര്‍ ഒരു മിഷന്‍ മോഡ് പ്രൊജക്റ്റ്‌ ആയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും വിവിധ പോലീസ് സംവിധാനങ്ങളെ ഒരു നെറ്റ്‌വര്‍ക്കിലൂടെ ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി നടപ്പിലാകുന്നതോടെ പോലീസ് സേനകള്‍ക്ക് രാജ്യത്തിന്‍റെ ഏതു ഭാഗത്തുമുള്ള പോലീസ് സംവിധാനങ്ങളുമായി ഈ നെറ്റ്‌വര്‍ക്കിലൂടെ ബന്ധപ്പെടാന്‍ സാധിക്കും. സംസ്ഥാനാന്തര കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് മാഫിയ,മനുഷ്യക്കടത്ത് മാഫിയ തുടങ്ങിയ കാര്യങ്ങളില്‍ അന്യസംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ ഇതിലൂടെ സാധിക്കും.

Read more...

About CCTNS

CCTNS is a Mission Mode Project (MMP) under the National e-Governance Plan of Govt. of India. CCTNS aims at creating a comprehensive and integrated system for enhancing the efficiency and effectiveness of policing through adopting of principle of e-Governance and creation of a nationwide networking infrastructure for evolution of IT-enabled-state-of-the-art tracking system around 'Investigation of Crimes and Detection of Criminals'. It will not only automate Police functions at Police station and higher levels but will also create facilities and mechanism to provide public services like registration of online complaints, ascertaining the status of case registered at the police station, verification of persons etc.  An allocation of Rs. 2000 crores has been made for CCTNS Project. Cabinet Committee on Economic Affairs (CCEA) has approved the project on 19.06.2009.
Read more...

ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്‍വര്‍ക്ക്  & സിസ്റ്റംസ്

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പോലീസ് സ്റ്റേഷനുകളെയും ഇതര പോലീസ് ഓഫീസുകളെയും പരസ്പരം ബന്ധിപ്പിച്ചു കൊണ്ടും പോലീസിന്റെ എല്ലാ പ്രവര്‍ത്തനങ്ങളേയും  കമ്പ്യുട്ടര്‍വല്‍ക്കരിക്കുന്ന ദേശീയതലത്തിലുള്ള ഒരു ബൃഹത് പദ്ധതിയാണ് സി.സി.റ്റി.എന്‍.എസ് (CCTNS).  വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും കുറ്റവാളികളെ അന്വേഷിച്ച് കണ്ടെത്തുന്നതിലും വിവിധ ഓഫീസുകളുമായി യഥാസമയ വിവരകൈമാറ്റം ഉറപ്പുവരുത്തുന്നതിനും ഉദ്ദേശിച്ചുകൊണ്ട് ദേശീയതലത്തില്‍ ഇ-ഗവേണന്‍സ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന മിഷന്‍ മോഡ് പ്രോജക്ടാണ് (MMP) ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്‍വര്‍ക്ക്  & സിസ്റ്റംസ്  (CCTNS).  ആസൂത്രണ കമ്മീഷന്‍ പതിനൊന്നാം പഞ്ചവത്സരപദ്ധതിയില്‍ (2007-2012) രണ്ടായിരം കോടി രൂപ വകയിരുത്തി ദേശവ്യാപകമായി നടപ്പിലാക്കുന്ന പ്രസ്തുത പദ്ധതിക്കു 2009 ല്‍ തുടക്കം കുറിച്ചു.

Read more...

Login



CCTNS Newsletter

Subscribe CCTNS monthly newsletter